---
title: "ധർമ്മടത്ത് ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്"
english_title: "Ambulance driver dies in Dharmadam fire engine-ambulance collision; 3 seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231168/Ambulance driver dies in Dharmadam fire engine-ambulance collision; 3 seriously injured"
published_at: "2024-08-26T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cc00ccb0cbf_IMG-20240826-WA0007.jpg"
keywords: []
---

# ധർമ്മടത്ത് ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്

> **Lead Summary:** ***തലശ്ശേരി : ***ധർമ്മടത്ത് ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്

## Article Content

***തലശ്ശേരി : ***ധർമ്മടത്ത് ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു; 3 പേർക്ക് ഗുരുതര പരിക്ക്

ധർമടം മൊയ്തുപാലത്തിന് സമീപം ഫയർ എൻജിനും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു. ഏഴോം കൊട്ടില സ്വദേശി മിഥുൻ (30) ആണ് മരിച്ചത്.

ആംബുലൻസിലുണ്ടായിരുന്ന സുകേഷ്, പ്രവീൺ, സിന്ധു എന്നിവരെ പരിക്കുകളോടെ തലശ്ശേരി സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രി 11-ഓടെയാണ് സംഭവം. കുളം ബസാറിലേക്ക് തീയണക്കാൻ പോകുകയായിരുന്ന തലശ്ശേരി അഗ്നിരക്ഷാസേനയുടെ വാഹനവും പരിയാരത്തുനിന്ന് മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസുമാണ് കൂട്ടിയിടിച്ചത്.

ചിറക്കുനിയിലെ എം. ഹരിദാസന്റെ മൃതദേഹവുമായി വരികയായിരുന്നു ആംബുലൻസ്. ഹരിദാസന്റെ മക്കളാണ് പരിക്കേറ്റ സുകേഷും, സിന്ധുവും. മറ്റൊരു മകളുടെ ഭർത്താവാണ് പ്രവീൺ. അഗ്നിരക്ഷാസേനാംഗങ്ങൾക്ക് പരിക്കില്ല.

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ റെഡ് വിങ്സ് ആംബുലൻസിലെ ഡ്രൈവറാണ് മിഥുൻ. അശോകന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രാഗി (കണ്ണോം, ചൂട്ടപ്പറമ്പ്). സഹോദരൻ: നിധിൻ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231168/Ambulance driver dies in Dharmadam fire engine-ambulance collision; 3 seriously injured)